സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും.
ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബര്‍ 24ന്
പരീക്ഷ ആരംഭിക്കുന്നതിന് 146 ദിവസം മുന്‍പ് സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്. രാവിലെ പത്തരയ്ക്കായിരിക്കും പരീക്ഷകള്‍ ആരംഭിക്കുക.
204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസില്‍ കണക്കാണ് അദ്യ പരീക്ഷ. പന്ത്രണ്ടാം ക്ലാസില്‍ ബയോടെക്‌നോളജി, ഓന്‍ട്രപ്രനര്‍ഷിപ്പ് എന്നിവയാണ് ആദ്യം. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എപ്രില്‍ ഒന്‍പതിനും അവസാനിക്കും
