ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വാർത്ത ഷെയർ ചെയ്യാം

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് ആലപ്പി ധൻബാദ് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്.ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക വിവരം.

ബന്ധുക്കൾ ജോളാർപെട്ടിലേക്ക് പോയി.സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവർത്തകയുമായിരുന്നു സുരജ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!