ആലപ്പുഴ : പ്രസിദ്ധമായ ചക്കുളത്തുകാവിലെ പൊങ്കാല ഡിസംബർ നാലിന് നടക്കുമെന്ന് ക്ഷേത്ര മാനേജിങ് ട്രസ്റ്റിയും ചീഫ് അഡ്മിനിസ്ട്രേറ്ററുമായ മണിക്കുട്ടൻ നമ്പൂതിരി പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി ജോർജ് കൂര്യൻ ഉദ്ഘാടനംചെയ്യും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം മുഖ്യാതിഥിയാകും.
പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തികസ്തംഭം ഉയർത്തൽ 23-ന് നടക്കും. പൊങ്കാല ദിവസം വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.
കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന് ക്ഷേത്രത്തിലേക്ക് ഭക്തർക്ക് വന്നുമടങ്ങാനുള്ള യാത്രാസൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തും.
