ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനും, ശനിദോഷ ശാന്തിക്കും,നിത്യരോഗങ്ങൾ എന്നിവക്ക് പരിഹാരമായി ജപിക്കുന്ന ശാസ്താ ഭൂജംഗ സ്തോത്രം ഏറ്റവും പുതിയ ശബ്ദ മികവിൽ ഈ പുതുവർഷത്തിൽ റിലീസ് ചെയ്യുന്നു.സംഗീത സംവിധായകനും ഗാനര ചയിതാവും ഗായകനുമായ ഉമേഷ് കുമാറാണ് ശാസ്താ ഭൂജംഗ സ്തോത്രം ആലപിച്ചിരിക്കുന്നത്.

2026 ജനുവരി ഒന്നിന് പുതുവത്സരദിനത്തിൽ അതിരാവിലെ നാലിന് ഗാനം umesh musicals യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നിർമ്മാണം : ഐശ്വര്യ എസ്സ് കുറുപ്പ് & ട്രിവിയൻസ് മൂവിടോൺ
സ്റ്റുഡിയോ :സരിഗമ ഓഡിയോ ഫ്രെയിംസ്,തിരുവനന്തപുരം
മിക്സിങ് & മാസ്റ്ററിങ് :സിജോ സ്റ്റീഫൻ ആലപ് മ്യൂസിക്കൽ ലാബ്
പോസ്റ്റ് പ്രൊഡക്ഷൻ :ട്രിവിയൻസ്

ശാസ്താ ഭൂജംഗ സ്തോത്രം പൂർണ്ണ ശാസ്താ ഭക്തിയോടെ നിത്യവും ജപിക്കുന്നത് ദൈനംദിന ജീവിതത്തിൽ നല്ലതാണ്.കൂടാതെ ശബരിമല പൂർണ്ണ ഭക്തിയിൽ ആറാടുന്ന ഈ നേരത്ത് ഈ സ്തോത്രത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്.
ഈ മന്ത്രം ആലപിക്കുവാൻ കഴിഞ്ഞത്തിൽ സാക്ഷാൽ കലിയുഗ വരദൻ സ്വാമി അയ്യനോട് കടപ്പെട്ടിരിക്കുന്നതായും ഈ പുതുവർഷത്തിൽ ശാസ്താസ്തോത്രത്തിലൂടെ ഉണരുവാൻ കഴിയുമെന്നതിൽ ഭാഗ്യം മറ്റൊന്നില്ലെന്നും ഗായകൻ ഉമേഷ് കുമാർ ജേർണൽ ന്യൂസിനോട് പറഞ്ഞു.
