KARIKKAKAM MAHOLSAVAM

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം പുരാതനമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. കരിക്കകത്തമ്മയെ ആദ്യം കുടിയിരുത്തിയ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തിയ ഗുരുവിനും മന്ത്രമൂർത്തിക്കും 2026 മാർച്ച് 24 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഗുരുപൂജ നടത്തുന്നതോടെയാണ് തിരുവുത്സവം സമാരംഭിക്കുക.

കരിക്കകത്തമ്മയുടെ അവതാരദിനമായ മീനത്തിലെ മകം നക്ഷത്രദിവസമായ മാർച്ച് 30 തിങ്കളാഴ്ച രാവിലെ 10:15 നാണ് പൊങ്കാല. ഏഴാം ഉത്സവദിനമായ അന്ന് രാവിലെ തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് ദേവിയുടെ ഉടവാൾ പൊങ്കാല കളത്തിൽ എഴുന്നള്ളിച്ച് ഉച്ചയ്ക്ക് 2.15 ന് പൊങ്കാല തർപ്പണം നടത്തും. അന്ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും. മാർച്ച് 28, 29 തീയതികളിലാണ് തങ്കരഥത്തിൽ ദേവിയുടെ പുറത്തെഴുന്നള്ളത്ത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!