തങ്ങളുടെ വ്യോമ മേഖലയിലേക്ക് ഇറാൻ പ്രകോപനമില്ലാത്ത കടന്നുകയറിയെന്ന് പാക്.

ഈ വാർത്ത ഷെയർ ചെയ്യാം

ഇസ്ലാമബാദ്: പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ. പാകിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു പിന്നാലെയാണ് ബന്ധം വഷളായത്. ആക്രമണത്തിനു പിന്നാലെ ഇറാൻ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ പുറത്താക്കി. ഇറാനിൽ നിന്നു സ്വന്തം പ്രതിനിധിയെ പാകിസ്ഥാൻ തിരിച്ചു വിളിച്ചു.

ചൊവ്വാഴ്ച പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ച്​ഗുർ മേഖലയിലാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇറാനുമായി അതിർത്തി പങ്കിടുന്ന ​ഗ്രാമീണ മേഖലയാണ് പഞ്ച്​ഗുർ. ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പെൺകുട്ടികൾക്ക് പരിക്കേറ്റു. പിന്നാലെയാണ് പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്.

ബലൂചിസ്ഥാനിലെ ജയ്ഷ് അൽ അദ്ൽ ഭീകര സം​ഘടയ്ക്ക് നേർക്കാണ് ആക്രമണമെന്നു ഇറാൻ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ വ്യോമ മേഖലയിലേക്ക് ഇറാൻ പ്രകോപനമില്ലാത്ത കടന്നു കയറ്റമാണ് ആക്രമണത്തിലൂടെ ഇറാൻ നടത്തിയതെന്നു പാകിസ്ഥാൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

അം​ഗീകരിക്കാൻ സാധിക്കാത്ത നടപടിയാണ്. പ്രത്യാഘാതം ഉണ്ടാകുമെന്നു പാകിസ്ഥാൻ മുന്നറിയിപ്പും നൽകി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!