നേപ്പാളിൽ വൻ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തി. നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
ഡൽഹി–എൻസിആർ, ബിഹാർ, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.