എറണാകുളം : മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
ഇന്ന് നടന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ് കോളേജ് അടച്ചതെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി അറിയിച്ചു.
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകര്‍ ക്യാംപസിനകത്തിട്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി ,കെഎസ്യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.