ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രനട ജനുവരി ആറിന് ഉച്ചയ്ക്ക് നേരത്തേ അടയ്ക്കും.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരുതാലപ്പൊലി നടക്കുന്നതിനാലാണിത്.

അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തേ നടത്തി 11.30-ന് നടയടച്ചാൽ മൂന്നരയ്ക്കുശേഷമേ തുറക്കൂ. രാത്രിയും ശ്രീകോവിൽ നേരത്തേ അടയ്ക്കും.

ശ്രീകോവിൽ അടഞ്ഞുകിടക്കുന്ന നേരം ചോറൂൺ, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല.
ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചാൽ 12-ന് പഞ്ചവാദ്യ അകമ്പടിയിൽ ഭഗവതിയു ടെ എഴുന്നള്ളിപ്പ് ആരംഭിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!