വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ.

ഈ വാർത്ത ഷെയർ ചെയ്യാം

ഹൈദരബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ.

ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിലൂടെ ഭാര്യക്ക് ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം.

സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

വിവാഹമോചനം തേടയിതിന് പിന്നാലെ, പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ഷുഹൈബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഷുഹൈബ്- സാനിയ ദമ്പതികള്‍ക്ക് ഒരുമകനുണ്ട്. സാനിയയ്‌ക്കൊപ്പമാണ് അവന്‍ താമസിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!