കോട്ടയം : ജോലിയിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനേ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യം തീർത്തത് കയറി പിടിച്ചെന്ന് വ്യാജ പരാതി നൽകി.
തേർഡ് ഐ ന്യൂസിൽ ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്ത മധ്യവയസ്കയായ സ്ത്രീയെയാണ് കൃത്യമായി ജോലി ചെയ്യാത്തതിനേ തുടർന്ന് മാനേജ്മെൻ്റ് പിരിച്ചുവിട്ടത്.
2023 ഡിസംബർ 13 ന് ജോലിക്ക് കയറിയ ഇവർ 2024 ജനുവരി 06 വരെ ജോലി ചെയ്തു. ആകെ 23 ദിവസം മാത്രമാണ് ഇവർ തേർഡ് ഐ യിൽ ജോലി ചെയ്തത്. ഇതിനിടെ 2023 ഡിസംബർ 24 ന് എഡിറ്റർ ഇവരെ കയറി പിടിച്ചു എന്നാണ് ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കയറി പിടിച്ചതായി പറയുന്ന ഡിസംബർ 24 ന് ശേഷം പതിമൂന്ന് ദിവസം കൂടി ഇവർ തേർഡ് ഐ ന്യൂസിൽ ജോലി ചെയ്തിരുന്നു. 2024 ജനുവരി 6 ന് മാത്രമാണ് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. തൊട്ടടുത്ത ദിവസം ജനുവരി 8 ന് കോട്ടയത്തെ ഓഫീസിൽ ഇവരും ഭർത്താവും കൂടി വന്ന് ശമ്പളം കൈപ്പറ്റുകയും ചെയ്തു. ഇതും കഴിഞ്ഞ് പത്ത് ദിവസം കൂടി കഴിഞ്ഞ് ജനുവരി 18 ന് ആണ് ഇവർ പരാതി നൽകിയത്.
തേർഡ് ഐ ന്യൂസിൽ 6 വനിതകളടക്കം 14 പേരാണ് ജോലി ചെയ്യുന്നത്. ഇവരിൽ പലരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരുമാണ്.
മുൻ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. ഇവർ ജോലി ചെയ്ത 23 ദിവസത്തേയും ഓഫീസിൻ്റെ CCTV ദൃശ്യങ്ങൾ അടക്കം ശ്രീകുമാർ പൊലീസിന് കൈമാറിയിട്ടുണ്ട്
തേർഡ് ഐ ന്യൂസിൻ്റെ വാർത്തയേയും വളർച്ചയേയും ഭയക്കുന്നവരാണ് 23 ദിവസം മാത്രം ജോലി ചെയ്ത മുൻ ജീവനക്കാരിയെ ഉപയോഗിച്ച് പരാതി നൽകിയതെന്നും, മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ശ്രീകുമാറിനെതിരായ വ്യാജ പരാതിയെ നിയമപരമായി സംഘടന നേരിടുമെന്നും അസോസിയേഷൻ സംസ്ഥാന കമ്മറ്റി അറിയിച്ചു.