അയോദ്ധ്യ : നാളെ പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ‘പ്രാണ പ്രതിഷ്ഠ’യുടെ പ്രസാദമായി. തേപ്ല (thepla), മത്തർ കച്ചോരി(matar kachori) (പയർ നിറച്ച അപ്പം), ബദാം മധുരപലഹാരങ്ങലുൾപ്പടെ പല വിശിഷ്ട വിഭവങ്ങളും അയോധ്യയിൽ ജനുവരി 22-ന് നടക്കുന്ന ‘പ്രാണ പ്രതിഷ്ഠ’ (Pran Pratishtha) ചടങ്ങിൽ പ്രസാദമായി നൽകും. പ്രസാദമായി നൽകാനുള്ള 1265 കിലോഗ്രാം ലഡു (ladoo) ശനിയാഴ്ച ഹൈദരാബാദിൽ നിന്ന് അയോധ്യയിലെ (Ayodhya)കർസേവകപുരത്തെത്തിച്ചു.
“ദൈവം എന്റെ ബിസിനസിനെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു. ഞാൻ ജീവിച്ചിരിക്കുന്നതു വരെ ഓരോ ദിവസവും 1 കിലോ ലഡ്ഡു തയ്യാറാക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു.” എന്ന ലഡ്ഡൂ തയ്യാറാക്കിയ ശ്രീരാം കാറ്ററിംഗ് സർവീസസിലെ എൻ നാഗഭൂഷണം റെഡ്ഡി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
“ഞാൻ ഒരു ഫുഡ് സർട്ടിഫിക്കറ്റും കൊണ്ടുവന്നിട്ടുണ്ട്. ഈ ലഡു ഒരു മാസത്തോളം കേടുകൂടാതെയിരിക്കും. ഇരുപത്തിയഞ്ചുപേർ മൂന്ന് ദിവസമെടുത്താണ് ഇത്രയും ലഡൂ തയാറാക്കിയത്” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായി ശ്രീകോവിലിനുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. വിഗ്രഹത്തിന്റെ രൂപകല്‍പ്പനയുടെ സങ്കീര്‍ണ്ണത വ്യക്തമാക്കുന്ന പുതിയ ചിത്രങ്ങള്‍ വെള്ളിയാഴ്ച പരസ്യമാക്കിയിരുന്നു.
കർണാടകയിൽ നിന്ന് കൊണ്ടുവന്ന കരിങ്കല്ലിൽ കൊത്തിയെടുത്ത റാം ലല്ലയുടെ വിഗ്രഹം രാമന്റെ ബാലഭാവത്തിലാണ്. മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത 51 ഇഞ്ചുള്ള വിഗ്രഹം വ്യാഴാഴ്ച ഉച്ചയ്ക്കാണ് രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചത്.