വർക്കല: തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാരതി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്‍വേലി അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ബി ടെക് വിദ്യാര്‍ഥിയാണ്.
വിനോദയാത്രയുടെ ഭാഗമായി വര്‍ക്കലയിലെത്തിയതായിരുന്നു യുവാവ്. ശനിയാഴ്ച വൈകിട്ട് ഏഴിന് മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് ഇതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ നടത്തി. ശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്‌കൂബാ ടീമും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെളിച്ചക്കുറവ് മൂലം കഴിഞ്ഞദിവസം രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ പുനരാരംഭിക്കാന്‍ രാവിലെ 6ന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കുളത്തില്‍ മൃതദേഹം കാണുകയായിരുന്നു. മൃതദേഹം വര്‍ക്കല ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.