കുട്ടിയെ ദേഹത്ത് കെട്ടിയ നിലയിലായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

കോഴിക്കോട് : തിരുവള്ളൂരില്‍ അമ്മയും രണ്ടുകുഞ്ഞുങ്ങളും കിണറ്റില്‍ മരിച്ചനിലയില്‍.

കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവച്ചശേഷം കിണറ്റില്‍ ചാടിയതെന്ന് സംശയം . കുന്നിയില്‍ മഠത്തില്‍ അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത് .

ക്ഷേത്ര ശാന്തിക്കാരനായ ഭർത്താവ് നിധീഷ് ഉച്ചക്ക് 12 ഓടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ഇയാളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി കിണറ്റിലിറങ്ങി ഇളയ കുട്ടിയെ പുറത്തെടുത്ത് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന അനന്തലക്ഷ്മിയുടെയും മൂത്തകുട്ടി കശ്യപിന്റയും മൃതദേഹം പുറത്തെടുത്തു കുട്ടിയെ ദേഹത്ത് കെട്ടിയ നിലയിലായിരുന്നു.

ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര താഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി, പോസ്റ്റ്മേർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!