ആനപ്രേമികൾക്ക് നൊമ്പരമായി മാറി.

ഈ വാർത്ത ഷെയർ ചെയ്യാം

കോട്ടയം :അക്ഷര നഗരിയുടെ അധിപൻ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കോട്ടയം ഭാരത് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ളതാണ് കൊമ്പൻ.ഭാരത വിനോദിന്റെ വേർപാട് കോട്ടയത്തെ ആനപ്രേമികൾക്ക് നൊമ്പരമായി മാറി.

കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടു കൂടി അസുഖം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരം ആവുകയായിരുന്നു.

തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറ്റിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ.

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനു അടക്കം സ്ഥിരം സാന്നിധ്യമായിരുന്നു കൊമ്പൻ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!