വലതുകാലിന് ശേഷിക്കുറവുള്ളതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.

ഈ വാർത്ത ഷെയർ ചെയ്യാം

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളക്കല്ല് സ്വദേശി സൗന്ദർരാജാണ്(68) മരിച്ചത്.

ആന്തരിക അവയങ്ങളിലുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവുള്ളതിനാൽ ആന ആക്രമിക്കാൻ എത്തിയപ്പോൾ രക്ഷപ്പെടാൻ സാധിച്ചില്ല. ആക്രമണത്തിൽ ഇയാളുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു.

ചികിത്സയിലിരിക്കെ ആന്തരിക രക്തസ്രാവവും സംഭവിച്ചിരുന്നു. ഇതിന് ശസ്ത്രക്രിയ നടത്താനിരിക്കെയായിരുന്നു മരണം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!