എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി ഉമേഷ് കുമാർ.

ഈ വാർത്ത ഷെയർ ചെയ്യാം

കോട്ടയം : തലസ്ഥാന ജില്ലക്ക് വീണ്ടും പ്രാധാന്യം നൽകി പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തുകൊണ്ട് മൂന്നാം മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം കുമരകത്ത് സമാപിച്ചു. നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ്‌കുമാറും (ജേർണൽ ന്യൂസ് ) സംസ്ഥാന പ്രസിഡണ്ട് എ.കെ ശ്രീകുമാറിറും (തേർഡ് ഐ ന്യൂസ് ) തൽസ്ഥാനത്ത് തുടരും.

സംസ്ഥാന കമ്മിറ്റി തന്നിൽ അർപ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും സംഘടനാ ശക്തി വർധിപ്പിക്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ജേർണൽ ന്യൂസ് സി എം ഡി കൂടിയായ ഉമേഷ് കുമാർ പറഞ്ഞു.കേരളത്തിലെ പ്രമുഖ മീഡിയ അസോസിയേഷന്റെ ഒരു സ്ഥാനം വഹിക്കുക എന്നതുതന്നെ വലിയ കാര്യമാണെന്നും തന്നെ വീണ്ടും ചുമതലകൾ ഏൽപ്പിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും ഉമേഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.

മറ്റ് പുതിയ ഭാരവാഹികൾ .

പ്രസിഡണ്ട് : എ ക ശ്രീകുമാർ
ട്രഷറർ : അനൂപ്

വൈസ് പ്രസിഡന്റുമാർ : ഉദയൻ കലാനികേതൻ ,തങ്കച്ചൻ പാലാ,രാഗേഷ് രമേശൻ
ജോയിന്റ് സെക്രട്ടറിമാർ : അനീഷ് ,സുധീഷ്,ജോവാൻ മധുമല
എക്സിക്യൂട്ടീവ് അംഗങ്ങൾ: മഹേഷ്,ബിനു,ജോസഫ്,ലിജോ


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!