മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

വിശാഖപട്ടണം : ഇംഗ്ലണ്ടിനെ രണ്ടാം ടെസ്‌റ്റിൽ തകർപ്പൻ പ്രകടനത്തിലൂടെ വീഴ്‌ത്തി ഇന്ത്യ. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും. സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292.

നാലാം ദിനം 67-1 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ റെഹാന്‍ അഹ്‌മദിനെ മടക്കി അക്ഷർ പട്ടേലാണ്‌ വേട്ടയ്‌ക്ക്‌ തുടക്കമിട്ടത്‌. പിന്നാലെ ഒലി പോപ്പിനെയും ജോ റൂട്ടിനെയും അശ്വിന്‍ മടക്കി. ഇതോടെ ഇംഗ്ലണ്ട് 154-4 എന്ന നിലയിലായി.

സ്‌കോര്‍ 194-ല്‍ നില്‍ക്കേ സാക് ക്രോളിയും, ജോണി ബെയര്‍സ്‌റ്റോയും മടങ്ങി. 73 റണ്‍സെടുത്ത സാക് ക്രോളിയെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ബെയര്‍സ്‌റ്റോയെ (26) ബുംറ മടക്കി. സ്‌കോര്‍ 220-ല്‍ നില്‍ക്കേ സ്‌റ്റോക്‌സും മടങ്ങി. 11 റണ്‍സെടുത്ത താരം റണ്‍ഔട്ടായി. പിന്നീടിറങ്ങിയ ടോം ഹാര്‍ട്‌ലിയുമൊന്നിച്ച് ഫോക്‌സ് സ്‌കോര്‍ 250-കടത്തി. ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഇംഗ്ലീഷ്‌ പട തോല്‍വി മണത്തു. 36 റണ്‍സെടുത്ത ബെന്‍ ഫോക്‌സാണ് കൂടാരം കയറിയത്.

പിന്നാലെ ക്രീസിലിറങ്ങിയ ഷൊയ്‌ബ് ബാഷിറും(0) വേഗത്തില്‍ മടങ്ങി. മുകേഷ് കുമാറിനാണ്‌ വിക്കറ്റ്‌. പിന്നാലെ ടോം ഹാർലിയെ പുറത്താക്കി ബുംറ ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!