തൃശൂർ : ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് ഈ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ശ്രീഗുരുവായൂരപ്പൻ്റെ നടയ്ക്കൽ സമർപ്പിച്ചത്. മണ്ഡലതീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കുന്നതിനാണ് ഈ നെറ്റിപ്പട്ടം സമർപ്പിച്ചത്. ഇന്നലെ വൈകിട്ട് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം അസി.മാനേജർമാരായ രാമകൃഷ്ണൻ, സുശീല എന്നിവർ സന്നിഹിതരായി.
Author: Journal News
ഗുരുവായൂർ കേശവനെ നടയ്ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഗുരുവായൂർ പുന്നത്തൂർകോട്ടയിലായിരുന്നു അന്ത്യം. പുന്നത്തൂർകോട്ടയിലെ രേഖപ്രകാരം 97 വയസുണ്ടായിരുന്നു താരയ്ക്ക്. അഞ്ച് വർഷം മുൻപ് ഗജമുത്തശ്ശി പട്ടം നൽകി താരയെ ആദരിച്ചിരുന്നു. സർക്കസ് കലാകാരിയായിരുന്ന താരയെ കമല സർക്കസ് ഉടമ ദാമോദരനാണ് 1957 മേയ് ഒൻപതിന് നടയ്ക്കിരുത്തിയത്. അന്ന് നാല് വയസായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾ നന്നായറിയുമായിരുന്ന താര മണ്ഡലകാലത്ത് നടക്കുന്ന സ്വർണകോലം എഴുന്നള്ളത്തിൽ തിടമ്പേറ്റി. പ്രശസ്തനായ ഗുരുവായൂർ കേശവനെ നടയ്ക്കിരുത്തിയ സമയത്ത് Read More…
ശുഭവാര്‍ത്ത എത്തി.
കൊല്ലം: ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി.https://youtu.be/VM9lDbE4f7M?si=cRuttwGg1Rj5LmPA ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുന്നതായാണ് വിവരം. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി
സനാതന ധർമ്മ പുരസ്കാരം പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാറിന്.
ചെട്ടികുളങ്ങര ദേവിക്ഷേത്രം സനാതന ധർമ്മ സേവാസംഘം നൽകി വരുന്ന ചെട്ടികുളങ്ങര അമ്മ സനാതന പുരസ്കാരം( 50001 രൂപ) ഗായകൻ എം.ജി. ശ്രീകുമാറിന്. ജനുവരി 11ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകൂമാർ പുരസ്കാരംസമർപ്പിക്കൂം.
മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.
കൊച്ചി: കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ Read More…
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം.തെക്കന്‍ ആന്‍ഡമാന്‍ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 29ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ Read More…
ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
തിരുവനന്തപുരം : കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരം ശ്രീകാര്യത്തുനിന്നും ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇയാൾക്ക് ഈ കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വൈബ്വരം. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് ശ്രീകണ്ടേശ്വരം കാർ വാഷിംഗ് സെന്ററിലേക്ക് പോലീസ് എത്തിയതും സ്ഥാപക ഉടമ പ്രതീഷിനെ കസ്റ്റഡിയിൽ എടുത്തതെന്നും റിപ്പോർട്ട്. എവിടെ നിന്നും പണമടങ്ങുന്ന സഞ്ചിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാർ വാഷിംഗ് സെന്ററിൽ നിന്നും രണ്ടു പേരെ കസ്റ്റഡിൽ.
കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് ശ്രീകണ്ടേശ്വരത്ത് കാർ വാഷിംഗ് സെന്ററിൽ നിന്നും രണ്ടു പേരെ കസ്റ്റഡിൽ. ഉടമയെയാണ് ചോദ്യം ചെയ്യുവാനായി കൊണ്ടുപോയത്.
സംഘത്തിലൊരാളുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്.
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്. രേഖാചിത്രം തയ്യാറാക്കിയത് പൊലീസ്. തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലൊരാളുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്.
കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു. ബന്ധുവാണ് ഫോണ്‍ എടുത്ത് സംസാരിച്ചത്. മറുതലക്കല്‍ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്. വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്പറില്‍ വിളിക്കണമെന്ന് Read More…