Kerala News

ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്ന കീർത്തനങ്ങൾ.

തൃശൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറുന്നത്. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്. തുടർന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ആദിതാളത്തിൽ .പിന്നെ ഗൗള രാഗത്തിൽ ദുഡുകു ഗല . തുടർന്ന് ആരഭി രാഗത്തിൽ സാധിൻ ചെനെ Read More…

Kerala News

കല്യാണിയുടെ നിർണ്ണായകമായ കണ്ടെത്തലുകൾ പല കേസുകളിലും വഴിത്തിരിവായിട്ടുണ്ട്.

തിരുവനന്തപുരം : സംസ്ഥാന പോലീസിന്റെ ശ്വാനസേനയിലെ മികച്ച സ്‌നിഫർ ഡോഗുകളിൽ ഒരാളായ കല്യാണി നീണ്ട എട്ടര വർഷത്തെ സേവനത്തിനൊടുവിൽ വിടവാങ്ങി. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള കല്യാണി, സ്‌ക്വാഡിന്റെ അഭിമാനമായിരുന്നു. പോലീസ് സേനയെ മുഴുവൻ തീരാ വേദനയിലാക്കിയിരിക്കുകയാണ് കല്യാണിയുടെ വിടവാങ്ങൽ. സംസ്ഥാന പോലീസ് മേധാവിയുടെ എക്സലൻസ് പുരസ്കാരം ഉൾപ്പടെ കല്യാണി കരസ്ഥമാക്കിയത് നിരവധി ബഹുമതികളാണ്. 2015 ലാണ് കല്യാണി സ്‌ക്വാഡിന്റെ അംഗമാകുന്നത്. വന്ന കാലം മുതൽ ഏറ്റവും മിടുക്കി എന്ന പദവി കല്യാണിക്ക് മാത്രം Read More…

Kerala News

രാവിലെ എഴുമണിയോടെയാണ് ഗജരാജൻ കേശവൻ അനുസ്മരണ ഗജഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയത്.

തൃശ്ശൂർ : ഗജരാജൻ ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ചലിയുമായി ദേവസ്വം ആനക്കോട്ടയിലെ ഗജവീരൻമാരെത്തി. കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവൽസം അതിഥിമന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തിയായിരുന്നു ഇളമുറക്കാരുടെ പ്രണാമം.കൊമ്പൻ ഇന്ദ്ര സെൻ കേശവൻ്റെ പ്രതിമയെ അഭിവാദ്യം ചെയ്തു . ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻപ്രതിമയിൽ പുഷ്പാർച്ചന നടത്തി.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ , ഭക്തജനങ്ങൾ ,മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. രാവിലെ എഴുമണിയോടെയാണ് ഗജരാജൻ Read More…

Kerala News

പുലർച്ചെ അഞ്ചു മണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീഴുകയായിരുന്നു.

ശബരിമല ദർശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര ആണ് മരിച്ചത്. ഭർത്താവിനും മറ്റ് ബന്ധുക്കൾക്കും ഒപ്പം ചൊവ്വാഴ്ച ശബരിമലയിൽ എത്തിയ ഇന്ദിരയും ഒപ്പം ഉണ്ടായിരുന്നവരും രാത്രി 10 മണിയോടെ ദർശനം നടത്തിയ ശേഷം ബുധനാഴ്ച പുലർച്ചെ നെയ്യഭിഷേകം നടത്തുവാനായി നടപ്പന്തലിൽ വിരിവച്ചു. പുലർച്ചെ അഞ്ചു മണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ Read More…

Kerala News

മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്.

ശബരിമല : സന്നിധാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് വൈകുന്നേരം 4.30 ഓടെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്.മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല. മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്.

Kerala News

ബുധനാഴ്ച ദശമി വിളക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകയാണ്.

തൃശൂർ : അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. അഷ്ടമി വിളക്ക് ദിവസമായ തിങ്കളാഴ്ച രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. ഏകാദശി വരെ ഇനി കനക പ്രഭയിലാകും ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പ്. അഷ്ടമി വിളക്ക് തെളിഞ്ഞ് നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലം എഴുന്നള്ളിച്ചപ്പോൾ ക്ഷേത്രത്തിനകത്ത് തിങ്ങി നിറഞ്ഞ ഭക്തജന സഹസ്രം നാരായണ നാമജപ മന്ത്രം ഉരുവിട്ട് തൊഴുതു. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ. ഏകാദശി Read More…

Kerala News

ജനവാസ മേഖലയിൽ.

ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.30-ന് പ്രദേശത്ത് എത്തിയ പടയപ്പ ഒൻപതരയോടെയാണ് തിരികെ കാട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രി 11-ന് ഫാക്ടറി ഡിവിഷനിൽ Read More…

Kerala News

എട്ട് വര്‍ഷങ്ങക്കുശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം മാറുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്തുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. എട്ട് വര്‍ഷങ്ങക്കുശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും Read More…

Kerala News

കൊമ്പൻ പത്മനാഭന് ലഭിച്ച വീരശൃഖലയും കോലത്തിൽ ചാർത്തിയിട്ടുണ്ട്.

തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള സ്വർണ്ണക്കോലം എഴുന്നള്ളത്ത് ഇന്ന് മുതൽ ദശമിവരെ നടക്കും.വർഷത്തിൽ മൂന്ന് അവസരങ്ങളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. ഉത്സവത്തോടനുബന്ധിച്ചും അഷ്ടമി രോഹിണിദിനത്തിലും ഏകാദശി വിളക്കിൻറെ അവസാനത്തിൽ അഷ്ടമി, നവമി, ദശമി. ഏകാദശി ദിവസങ്ങളിലുമാണ് അമൂല്യമായ സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. പത്ത് കിലോയിലധികം സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ളതാണ് കോലം. മരതകക്കല്ല് പതിച്ച കോലത്തിൽ 191 സ്വർണപ്പൂക്കളുമുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ നേരത്തേയുണ്ടായിരുന്ന കൊമ്പൻ പത്മനാഭന് ലഭിച്ച വീരശൃഖലയും കോലത്തിൽ ചാർത്തിയിട്ടുണ്ട്. ഗോളകക്ക് ചുറ്റും ദശാവതാര പ്രഭാമണ്ഡലവുമുണ്ട്. Read More…

Kerala News

പെന്‍ഷന്‍ തുകയില്‍ വർധനവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ പെന്‍ഷന്‍, സർക്കസ്‌ കലാകാരന്മാർക്കുള്ള പെന്‍ഷന്‍, അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍, അവശ കലാകാരന്മാർക്കുള്ള പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാരന്മാർക്ക്‌ 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.