Local News

നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 29 പേ‍ർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏ റെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് Read More…

Local News

ചെമ്പഴന്തിയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു.

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതോടെ നഗരം വീണ്ടും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് ബണ്ട് കോളനി, മുറിഞ്ഞ പാലം പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലാണ്. മുറിഞ്ഞപാലം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും പാർവതിപുത്തനാറും കരകവിഞ്ഞു. അതിനിടെ ചെമ്പഴന്തിയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല.

Local News

പത്തൊൻപത്കാരന് ദാരുണാന്ത്യം.

തിരുവനന്തപുരം : ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം. കരിമഠം സ്വദേശിയായ അന്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കരിമഠം സ്വദേശികളായ ധനുഷ്, കിഷന്‍ എന്നിവരാണ് പ്രതികള്‍. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോര്‍ട്ട് പൊലീസ് സംഘം സ്ഥലത്തെത്തി.

Local News

ശക്തമായ മഴ.

തിരുവനന്തപുരം: തലസ്ഥാനത്തെ മലയോര മേഖലയിൽ ശക്തമായ മഴ .വൈകിട്ട് തുടങ്ങിയ മഴ തുടരുകയാണ്. കൂടാതെ തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്നു ​ഗതാ​ഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.

Local News

പുരസ്‌ക്കാര നിറവിൽ.

നെഹ്റു ഫൗണ്ടേഷൻ നാടകമൽസരത്തിൽരാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ്. ചേർത്തല, പള്ളിപ്പുറം, നെഹ്റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫഷണൽ നാടക മൽസരത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. കായംകുളം,ദേവാ കമ്യൂണിക്കേഷന്റെ ചന്ദ്രികാവസന്തം എന്ന നാടകത്തിലെ ഗാന രചനക്കാണ് അംഗീകാരം ലഭിച്ചത്.ഗാനരചനക്കു പുറമെ മികച്ച ജനപ്രിയ നാടകം , കേരളപുരം ശ്രീകുമാറിന് സംഗീതസംവിധാനം, വിജയൻ കടമ്പേരി രംഗപടം, നൂറനാട് പ്രദീപ് ഹാസ്യ നടൻ , അനിതാ സുരേഷ് പ്രത്യേക ജൂറി പുരസ്ക്കാരമടക്കമുള്ള അംഗീകാരങ്ങൾ ഈ നാടകം നേടി. Read More…

Local News

വേതനം ഉയർത്തി.

അംഗൻവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി സ. കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ്‌ വർധന. �അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുന്നത്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രുപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഇരു വർധനകളും Read More…

Local News

ദേവസ്വം ഡയറി ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും.

തൃശൂർ : 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി. ശ്രീവൽസം അതിഥിമന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി ശ്രീ. കെ.രാധാകൃഷ്ണൻ ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീ.എം.കൃഷ്ണദാസിന് നൽകിയാണ് ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചത്. തുടർന്ന് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാവ് പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷ ഗോപാലനും മന്ത്രി ഡയറി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ , ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി.,മനോജ് ബി നായർ, Read More…

Local News

ഭക്ഷണശാലകൾ അടച്ചിടുന്ന നടപടി പുനഃ പരിശോധിക്കണം :രാഷ്ട്രീയ ജനതാദൾ

എറണാകുളം : മയക്കു മരുന്നു മാഫിയകളെയും, ഗുണ്ടാ സംഘങ്ങളെയും ഭയന്ന് രാത്രികാല ഭക്ഷണശാലകൾ അടച്ചിടുന്ന നടപടി പുനഃ പരിശോധിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാ നേതാവും, ദേശീയ കൗൺസിൽ അംഗവുമായ ശ്രീ. ബിജു തേറാട്ടിൽ ആവശ്യപ്പെട്ടു. നഗരത്തിലെ രാത്രികാല ജോലികൾ ഏറ്റവും അധികം നടക്കുന്ന മേഖലയാണ് തൃക്കാക്കര. ഇൻഫോപാർക്ക് പോലെയുള്ള സ്ഥാപനങ്ങൾ നിലനിൽക്കുന്ന മേഖലയിൽ രാത്രികാല ഷിഫ്റ്റ് കഴിഞ്ഞ് വരുന്ന ജോലിക്കാർക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥ ഇത് മൂലം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ്, എക്സൈസ് സംവിധാനങ്ങളുടെ Read More…

Local News

കാര്യവട്ടം ക്യാമ്പസ്സിൽ, സ്പീക്കർ ഉൽഘാടനം ചെയ്യും.

സയൻസ് കോൺക്ലേവ്കേരള സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽസയൻസ് കോൺക്ലേവ് സംഘടിപ്പിക്കുന്നുനവംബർ 6ന് രാവിലെ 10 മണിക്ക് യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഇ എം എസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.കാലത്ത് 11 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീര്‍ സയൻസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷത വഹിക്കും.ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിൽ ആസ്ട്രോ സയൻസ് ആൻഡ് കരിയർ ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ ഡോ.ആനന്ദ് നാരായണനും, മെറ്റീരിയൽ സയൻസ് Read More…

Local News

മേനംകുളം കിൻഫ്രാ പാർക്കിന് മുന്നിൽ ആറാട്ടുവഴിപാലത്തിനടുത്താണ് ഈ ഫ്‌ളോട്ട് നിർമ്മിച്ചിരിക്കുന്നത്.

കഴക്കൂട്ടം : നമ്മുടെ കൊച്ചു കേരളം പ്രകൃതി ദുരന്തങ്ങൾ പോലുള്ളവ മുഖാമുഖം കാണുമ്പോൾ ജാതിയോ നിറമോ, വംശമോ,വർഗമോ നോക്കാതെ ഏവരും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി മുന്നിട്ട് നിന്ന കാഴ്ച്ച നാം കണ്ടതാണ്. കേരളത്തിന്റെ മതമൈത്രി വിളിച്ചോതുന്ന തരത്തിൽ ഹൈന്ദവ ക്ഷേത്രങ്ങൾ ശുദ്ധീകരിക്കാനായി ഒരു കൂട്ടം മുസ്ലിം യുവാക്കൾ തേതൃത്വം നൽകിയതും, മുസ്ലിം പള്ളിയിൽ നാനാജാതി മതസ്തർക്കും അഭയം നൽകിയതും ക്രിസ്തീയ ദേവാലയങ്ങൾ പലതും ദുരിതാശ്വാസ ക്യാമ്പുകളായതും മലയാളികൾ കണ്ടതാണ്. എന്നാൽ ഇപ്പോഴിതാ മതമൈത്രിക്ക് ഒരപൂർവ സംഗമം തീർത്തിരിക്കുകയാണ് മേനംകുളം Read More…