ഗുരുവായൂര്‍ ദേവസ്വം നല്കുന്ന 2025ലെ ശ്രീ ഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക് സമ്മാനിക്കും.
കഴിഞ്ഞ ആറു പതിറ്റാണ്ടായി കര്‍ണാടക സംഗീത ശാഖയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
