ജില്ലയിൽ നിരന്തരം വന്യജീവിയാക്രമണം ഉണ്ടായിട്ടും സർക്കാർ വേണ്ട നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിനാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.
അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി.ടി.ഗോപാലക്കുപ്പ് തുടങ്ങിയ നേതാക്കൾ അറിയിച്ചു.