ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ താൻ അല്ല ദേവേന്ദുവിനെ കൊലപ്പെടുത്തിയത് എന്ന് അമ്മാവൻ ഹരികുമാ. ഇന്ന് രാവിലെ 11 മണിയോടുകൂടി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ഹരികുമാർ കോടതിയിൽ നാടകം കളിച്ചത്. ഇതോടെ വീണ്ടും ബാലരാമപുരം പോലീസ് വെട്ടിൽ ആയിരിക്കുകയാണ്.ഇതോടെ പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. പ്രതി ഹരികുമാർ കുറ്റം നിഷേധിച്ച സ്ഥിതിക്ക് ഈ കൊലപാതകം ചെയ്തത് ആരായിരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട് .ഇപ്പോൾ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ ആയ കുട്ടിയുടെ ‘അമ്മ ശ്രീതുവാണോ കൊലപാതകി എന്നും ചോദ്യം ഉയരുകയാണ്.
പ്രതി ഹരികുമാറിന്‍റെ മാനസികനില പരിശോധിക്കണമെന്ന് കോടതി. ഹരികുമാറിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം. കേസിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ തെളിവെടുപ്പ് വേഗത്തിലാക്കാനാണ് പോലീസിന്റെ നീക്കം. രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ ദുരൂഹതകൾ നീക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
രാവിലെയോടെ പ്രതി ഹരികുമാറിനെ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ പൊലീസ് ഹാജരാക്കി. തുടർന്ന് പൊലീസിൻ്റെ അപേക്ഷ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിനായി 3 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാൻ പ്രതിയുമായി മജിസ്ട്രേറ്റ് സംസാരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന് ആണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.