ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി. എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി, മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരിലാണ് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.
ബ്രോങ്കോന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണ് രണ്ടു കുട്ടികളെയും ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ബ്രോങ്കോന്യൂമോണിയ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് നടത്തിയ തുടര്‍പരിശോധനയിലാണ് എട്ടു മാസം പ്രായമുള്ള കുട്ടിയിലും എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ജനുവരി മൂന്നിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടി ചികിത്സയില്‍ തുടരുകയാണ്. രണ്ടു കുട്ടികള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.