അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്.
കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.
പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ.