MANNARASAALA AYILYAM

ഈ വാർത്ത ഷെയർ ചെയ്യാം

മണ്ണാറശാലയിൽ ആയില്യം ഇന്ന്. പുർച്ചെ 4 മണിക്ക് നടതുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടി ആയില്യം തൊഴാൻ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്. നൂറും പാലും, പഞ്ചലോഹങ്ങളിൽ നിർമ്മിച്ച സർപ്പ രൂപങ്ങളും പുറ്റ്, മുട്ട, ഉപ്പ്, മഞ്ഞൾ എന്നിവ തിരുനടയിൽ സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ ആയില്യം എഴുന്നള്ളത്തിനു ഭക്തർ സാക്ഷ്യം വഹിക്കുകയാണ്.

  പുലർച്ചെ 4ന് നട തുറന്നു. നിർമ്മാല്യം, അഭിഷേകം എന്നിവയ്ക്കു ശേഷം കുടുംബത്തിലെ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കുകയാണിപ്പോൾ. രാവിലെ ക്ഷേത്ര നടയിൽ വാദ്യമേളങ്ങളുടെ സേവ അരങ്ങേറുന്നുണ്ട്. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പം പാട്ട് തറയിലും മേള വാദ്യ സേവ നടക്കും. വലിയമ്മ സാവിത്രി അന്തർജ്ജനം ഭക്‌തജനങ്ങൾക്കു ദർശനം നൽകും. 10ന് മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. 

  മണ്ണാറശാല ആയില്യം ഉത്സവത്തോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകിയിട്ടുണ്ട്. പൊതുപരീക്ഷ കൾക്കു മാറ്റമില്ല.

ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!