തൃശൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണ സംഗ്രഹ ഗ്രന്ഥം തിരു മുന്നിൽ സമർപ്പിച്ച് തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ. ഇന്ന് രാവിലെ പന്തീരടി പൂജക്ക് മുൻപായി ക്ഷേത്രം സോപാനപ്പടിയിലായിരുന്നു സമർപ്പണം.

5 മില്ലിമീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ള സൂക്ഷ്മ സംക്ഷിപ്ത രാമായണമാണ് ഗുരുവായൂരപ്പന് സമർപ്പിക്കപ്പെട്ടത്.ഇത് വായിക്കാൻ 3 സെ.മി. നീളത്തിലും 3 സെ.മീ വീതിയിലും ഉള്ള മിനിച്ചേർ രൂപം ഉൾകൊള്ളുന്ന പുസ്തകവും സമർപ്പിച്ചിട്ടുണ്ട്. ഈ പുസ്തകം രചിച്ചതും സന്തോഷ് കുമാർ തന്നെയാണ്.

ലോകത്തെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത രാമായണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ക്ഷേത്രം ഡി.എ പി.മനോജ് കുമാർ, അസി.മാനേജർ സുശീല, തിരുപ്പൂർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സന്നിഹിതരായി.