പത്തനംതിട്ട: ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി പരിപാടിയായ ടോപ് സിങ്ങർ സീസൺ മൂന്നിലെ രണ്ടാം റണ്ണറപ്പും, പരിപാടിയിലെ ജനപ്രിയ ഗായകനുമായ ദേവനാരായണന് ഇന്ന് ജന്മദിനം.
കന്നിമാസത്തിലെ ആയില്യം നാളിൽ പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഗോപകുമാർ – സൗമ്യ ദമ്പതികളുടെ മകനായി ജനിച്ച ദേവനാരായണൻ പന്തളം എൻ എസ് എസ്സിലെ എട്ടാംക്ളാസ്സ് വിദ്യാർത്ഥിയാണ്.
“സമോസ” എന്ന ജനപ്രിയ ടെലിസീരിയലിലൂടെ ലോകമാകെ അറിയപ്പെട്ട ദേവു കുട്ടികളുടെ പ്രിയപ്പെട്ട താരമാണ്.
ഒരു ഗായകൻ എന്നതിലുപരി അഭിനേതാവ് എന്ന നിലയിൽ കൂടിയായാണ് ദേവനാരായണൻ കലാരംഗത്ത് ചുവടുവക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആരാധക വൃന്തങ്ങൾ കൈമുതലായുള്ള ഈ കുഞ്ഞു മിടുക്കന് ജേർണൽ ന്യൂസിന്റെ ഒരായിരം ജന്മദിനാശംസകൾ.