പത്തനംതിട്ട :സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ പത്തനംതിട്ട,ആലപ്പുഴ ,കൊല്ലം എന്നീ ജില്ലകളുടെ കാഴച. കോടപുതച്ച മഞ്ഞിൻ പാളികൾ,കുളിർമ്മയായി ഉദയാസ്തമന കാഴ്ചകൾ ഒപ്പം നാട്ടുകഥകളിൽ മലയുടെ അധിപനായ മലയച്ഛന്‍ ആരാധനാപൂർവ്വം ശിവപാർവതി ക്ഷേത്രം….കാഴ്ചയുടെ വിസ്മയം തീർത്ത് ആതിരമലയുടെ അറിയപ്പെടാത്ത സൗന്ദര്യത്തിലേക്ക് എന്റെ ദേവേട്ടനൊപ്പം…നിങ്ങളുടെ ഇഷ്ട്ട ഗായകനൊപ്പം ഒരു വൈകുന്നേര യാത്ര….അധികമാരും എത്തിയിട്ടില്ലാത്ത ആതിരമലയിലേക്ക്.
പന്തളം കുരമ്പാല ആതിരമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2000 അടി ഉയരത്തിലുള്ള നിന്നാൽ കരിഞ്ഞാലി ചാലും പന്തളവും, അടൂരിന്റെ പ്രദേശങ്ങളും കാണാൻ കഴിയും. നീണ്ടുനിവര്‍ന്ന് കിടക്കുന്ന വയലേലകളും വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവികളും വിദൂര കാഴ്ചകളുടെ മനോഹാരിത കൂട്ടുന്നു….ഇത്തവണ ഉദിത് നായരുടെ യാത്ര ടോപ് സിങ്ങർ ദേവനാരായണനൊപ്പം അതിരമലമുകളിലേക്ക്.
ഇവിടെനിന്ന് കരിഞ്ഞാലി ചാലും പന്തളവും അടൂരിെൻറയും പ്രദേശങ്ങളും കാണാൻ കഴിയും. നീണ്ടുനിവര്‍ന്ന് കിടക്കുന്ന വയലേലകളും വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവികളും വിദൂര കാഴ്ചകളുടെ മനോഹാരിത കൂട്ടുന്നു.
ആദിദ്രാവിഡ ഗോത്ര സംസ്കാരത്തില്‍ മലദൈവങ്ങളെ പൂജിച്ച് ജീവിച്ച ജനവിഭാഗങ്ങളെപ്പറ്റിയും ദൈവങ്ങളെപ്പറ്റിയും ഇവിടുത്തെ ചരിത്രത്തിൽ പറയുന്നുണ്ട്. പൂതാടി ദൈവം, കരിവില്ലി, പൂവില്ലി, ഇളവില്ലി, മേലേ തലച്ചി, കരുവാള്, മുത്തപ്പന്, മലക്കരി തുടങ്ങി മലദൈവങ്ങള്‍ അനേകമുണ്ട്.
ആതിരമല എന്ന പേരിെൻറ ഉത്ഭവത്തെപ്പറ്റിയും പല അഭിപ്രായങ്ങൾ പഴമക്കാർ പറയുന്നു.
അതുരന്‍ എന്ന ഒരു അസുരന് ഇവിടെ വസിച്ചിരുന്നെന്നും അതുകൊണ്ട് അസുരമല എന്ന പേരു വന്നുവെന്നുമാണ് അതിലൊരെണ്ണം. പണ്ടുകാലത്ത് ശബരിമലയും പടിഞ്ഞാറ് അറബിക്കടലും വരെ ഇവിടെനിന്നാൽ കാണാമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു.മലകളുടെ അധിപനായ മലയച്ഛന്‍ (അപ്പൂപ്പന്) കുടികൊള്ളുന്ന ഇവിടം കാലക്രമത്തില്‍ ഇന്നു കാണുന്ന ആതിരമലനട ശിവപാര്‍വതി ക്ഷേത്രമായി മാറി ആദിദ്രാവിഡ സംസ്കാരത്തിെൻറ തിരുശേഷിപ്പുകളായി. മല വിളിച്ചിറക്കി പടയണി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, വെള്ളംകുടി, മുറുക്കാന്‍ െവപ്പ് എന്നീ ചടങ്ങുകള്‍ ഇന്നും ഇവിടെ നിലനില്ക്കുന്നു.