ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. അഫ്ഗാനിസ്താനെതിരായ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ ഉയർന്ന റാങ്കിങ്ങിലുള്ള ഇന്ത്യക്ക് സ്വർണം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 18.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്ത് നിൽക്കെയാണ് മഴ എത്തിയത്.
മഴ നീണ്ടതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തകർത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.
സെമിഫൈനലിൽ ഒമ്പതു വിക്കറ്റിന് 96 റൺസ് മാത്രമെടുത്ത ബംഗ്ലാദേശിനെതിരെ 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
പാകിസ്താനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്താൻ ഫൈനലിലെത്തിയത്.