ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ഇന്നത്തെ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്നാണ് ബെംഗളൂരു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം കൈപിടിയിലാക്കിയത്.
പതിനഞ്ചാം മിനിട്ടില്‍ ബെംഗളൂരു പ്രതിരോധം പിളര്‍ത്തിയ നവോറം മഹേഷ് സിംഗ് വല കുലുക്കി ആദ്യ വെടി പൊട്ടിച്ചു. ആദ്യ ഗോള്‍ വീണതിനു ശേഷം ആര്‍ത്തിരമ്പിയ ബെംഗളൂരു ആറു മിനിട്ടിനുള്ളില്‍ ഗോള്‍ തിരിച്ചടിച്ചു.
21ാം മിനിട്ടില്‍ സുനില്‍ ചേത്രി ബെംഗളൂരുവിന് വേണ്ടി സമനില ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വീതം പൂര്‍ത്തിയാക്കി ഇരു ടീമും തുല്യത പാലിച്ചു.
രണ്ടാം പകുതിയില്‍ ആര്‍ത്തിരമ്പിയ ബംഗളൂരുവിന് വേണ്ടി സാവി ഫെര്‍ണാണ്ടസ് വിജയഗോള്‍ കുറിച്ചു. 72ാം മിനിട്ടിലായിരുന്നു ഇത്.
ആദ്യ പകുതിയില്‍ കളി കാര്യമായപ്പോള്‍ പരുക്കന്‍ കളി പുറത്തെടുത്ത മൂന്ന് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. രണ്ടാം പകുതിയില്‍ ഒരു ബംഗളൂരു താരത്തിനും മഞ്ഞകാര്‍ഡ് ലഭിച്ചതോടെ മല്‍സരത്തില്‍ ആകെ നാലു മഞ്ഞക്കാര്‍ഡുകളുണ്ടായി.