തിരുവനന്തപുരം : കാട്ടാക്കട അമ്പൂരിയിൽ ഭക്ഷ്യവിഷബാധ. അവിടുത്തെ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് .ഭക്ഷ്യവിഷബാധയേറ്റവരിൽ എട്ടു പേർ അമ്പൂരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ കാരക്കോണത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സയിൽ തുടരുകയാണ്. ബേക്കറി ഉടമ സണ്ണി ജോസഫിനും ഭാര്യക്കും ഭക്ഷ്യവിഷബാധയേറ്റതായിട്ടാണ് റിപ്പോർട്ട്.
ബേക്കറിയിൽ നിന്നും ചിക്കൻ റോളും ബർഗറും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 പേരും ആശുപ്രതിയിൽ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ബേക്കറി സീൽ ചെയ്തു.
ചികിത്സയിലുള്ളവർ കഴിഞ്ഞ ദിവസമാണ് അമ്പൂരിയിലെ ബേക്കറിയിൽനിന്ന് ചിക്കൻറോളും ബർഗറും വാങ്ങി കഴിച്ചത്. തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലുമാണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.