തിരുവനന്തപുരം : ഇന്നലെ 8 ട്രെയിനുകൾക്ക് അധിക ജനറൽ കോച്ചുകൾ അനുവദിച്ചതിന് പുറമേ ഒരു ജോടി ട്രെയിന് കൂടി റെയിൽവേ ഇന്ന് അധിക കോച്ച് അനുവദിച്ചു.
മംഗളൂരു സെൻട്രൽ– നാഗർകോവിൽ ജങ്‌ഷൻ പരശുറാം എക്‌സ്‌പ്രസ്(16649), നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്( 16650) എന്നിവയ്‌ക്കാണ് ഞായറാഴ്‌ച ഒന്ന് വീതം ജനറൽ കോച്ച് താൽക്കാലികമായി അനുവദിച്ചത്.
കേരളത്തിലെ റെയിൽ യാത്രക്കാർ അനുഭവിക്കുന്ന യാത്ര ദുരിതം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് റെയിൽവേയുടെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്.