കോട്ടയം : പാമ്പാടിയിൽ ട്രാൻസ്ഫോർമർ കമ്പനിയിൽ വൻ തീപിടുത്തമുണ്ടായി പുലർച്ചെ 2: 20 ന് ആയിരുന്നു തീ പിടുത്തം ഉണ്ടായത് തീപിടുത്തം നൈറ്റ് പെട്രോളിംഗിൽ ഉണ്ടായിരുന്ന പാമ്പാടി CI സുവർണ്ണ കുമാറിൻ്റെ നേതൃത്തിലുള്ള സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ പാമ്പാടി ഫയർഫോഴ്സിനെ വിവരം അറിയിച്ചതാണ് വൻ ദുരന്തം ഒഴിവാക്കാനായത് .
തുടർന്ന് കാഞ്ഞിരപ്പള്ളി ,കോട്ടയം യൂണിറ്റുകളിൽ നിന്നും അഗ്നിശനമസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു ട്രാൻസ്ഫോർമർ നിർമ്മിക്കുന്ന കമ്പനിക്ക് സമീപം മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്.
മുൻപ് മിനി ഇൻഡസ്ട്രി ആയിരുന്ന ഈ സ്ഥലത്ത് നിരവധി കമ്പനികൾ ഉണ്ടായിരുന്നു.ആളപായം ഇല്ല.അതേസമയം തീ പിടിത്ത സമയത്ത് ഉണ്ടായിരിക്കേണ്ട സുരക്ഷാ ഉപകരണങ്ങൾ ഈ സ്ഥാപനത്തിൽ ഇല്ലെന്നും അവ ഉടനടി സ്ഥാപിക്കണമെന്നും ഫാക്ടറി ഉടമകളെ മുമ്പ് പല തവണ അറിയിച്ചിട്ടും ഇവ സ്ഥാപിച്ചിട്ടില്ലെന്നും അപകടകരമായ രീതിയിൽ ആണ് ഇത്തരത്തിൽ ഉള്ള കമ്പനികൾ പ്രവർത്തിക്കുന്നതെന്നും ,ഇത് നിയമ വിരുദ്ധമാണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജേർണൽ ന്യൂസിനോട് പറഞ്ഞു.
അതേ സമയം കൃത്യസമയത്ത്തീ തീ അണക്കാൻ സാധിച്ചത് വൻ ദുരന്തമാണ് ഒഴിവാക്കിയത് തൊട്ടടുത്ത് കുരുമുളക് സംസ്ക്കരണ യൂണിറ്റും പ്രവത്തിക്കുന്നുണ്ട് തൊട്ടു സമീപത്ത് നിരവധി വീടുകളുമുണ്ട്.