Kerala News

ക്ഷേത്രപ്രവേശന സത്യഗ്രഹസ്മാരക സ്തൂപത്തിന് മുന്നിലാണ് ചടങ്ങ് നടന്നത്.

തൃശൂർ : കേരള സാമൂഹിക നവോത്ഥാനത്തിന് ഊർജം പകർന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിൻ്റെ തൊണ്ണൂറ്റി രണ്ടാം വാർഷികം ഗുരുവായൂർ ദേവസ്വം നേതൃത്വത്തിൽ ആചരിച്ചു.

കിഴക്കേ നട സത്രം മൈതാനത്തെ ക്ഷേത്രപ്രവേശന സത്യഗ്രഹസ്മാരക സ്തൂപത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഭദ്രദീപം തെളിയിച്ചായിരുന്നു ചടങ്ങ്. പൂർണമായും അഹിംസാ സിദ്ധാന്തത്തിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രക്ഷോഭമായിരുന്നു ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹസമരമെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രപ്രവേശനസത്യഗ്രഹ സമരത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് മാനവികതയുടേതായ അന്തരീക്ഷം സൃഷ്ടിക്കാൻ നാം പ്രതിജ്ഞയെടുക്കണമെന്ന് ചെയർമാൻ ആഹ്വാനം ചെയ്തു. തുടർന്ന് സത്യഗ്രഹ സ്മാരക സ്തൂപത്തിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി.

മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധിക, മരാമത്ത് അസി.എൻജിനീയർ ഈ കെ നാരായണനുണ്ണി, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറന്നാട്ടുകര, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ്,ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *