ശബരിമല : സന്നിധാനത്ത് മഴ ശക്തമായി തുടരുന്നു.
ഇന്ന് വൈകുന്നേരം 4.30 ഓടെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്.മഴയ്ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ ദർശനത്തിനെത്തിയ തീർത്ഥാടകർ നടപ്പന്തലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ദര്‍ശനം നടത്തിയ ഭക്തരും മഴമൂലം മലയിറങ്ങിയിട്ടില്ല.
മലകയറി എത്തുന്ന തീർത്ഥാടകരെയും മഴ പ്രതികൂലമായി ബാധിച്ചു. അതേസമയം മഴയെ അവഗണിച്ചും തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി കയറുന്നുണ്ട്.