തിരുവനന്തപുരം:വീണ്ടും ജില്ലയിൽ കനത്ത മഴ.നഗരത്തിലും ഗ്രാമ – മലയോര മേഖലകളിലുമാണ് വൈകിട്ട് ഏഴുമണിമുതൽ കനത്ത മഴ തുടങ്ങിയത്.
കനത്ത മഴയെ തുടർന്ന് വിതുരയിൽ വാമനപുരം നദി കരകവിഞ്ഞു. കൂടാതെ പൊഴിയൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. അഗസ്ത്യ വനമേഖലയിൽ ഉച്ചയ്ക്ക് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. അമ്പൂരി, വെള്ളറട മേഖലയിൽ ഇടിയോടു കൂടിയ മഴയുണ്ട്.