ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല.
കെ.സി.വേണുഗോപാൽ മത്സരിച്ചാൽ, തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കും. വേണുഗോപാലുമായി പറയത്തക്ക യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ചിലർ അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ നോക്കുന്നുണ്ട്. അത്തരക്കാരെ ചുണ്ണാമ്പ് തൊട്ട് വച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന ആവശ്യത്തെ യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പിന്തുണച്ചു.