Kerala News

പുതിയ നേതൃത്വം എറണാകുളം ജില്ലയിൽ പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം പകരും: ബിജു തേറാട്ടിൽ.

കൊച്ചി : കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ നിരവധി സമരമുറകൾ നടത്തിയ ആർജെഡിക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റെ നേതൃത്വം കൂടുതൽ ശക്തി പകരുമെന്ന് ആർ ജെ ഡി നേതാവ് ശ്രീ ബിജു തേറാട്ടിൽ വാർത്താ കുറിപ്പില്‍ പറഞ്ഞു.

പാർട്ടിക്ക്‌ ശക്തമായ പ്രവർത്തന സംവിധാനവും ഓഫീസും ഉള്ള ജില്ലയിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോയുടെയും, സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റേയും നേതൃത്വം എറണാകുളം ജില്ലയിൽ പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും, പുനഃസംഘടനയ്ക്ക് ശേഷം വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി സമര രംഗത്തേക്ക് ഇറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2 Replies to “പുതിയ നേതൃത്വം എറണാകുളം ജില്ലയിൽ പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം പകരും: ബിജു തേറാട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *