പത്തനംതിട്ട: ശബരിമല മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. പുത്തലത്ത് മന എനാനല്ലൂർ സ്വദേശിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ്. ആദ്യ തവണയിലെ നറുക്കെടുപ്പിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ നറുക്കെടുത്തു. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്.
മാളികപ്പുറം മേൽശാന്തിയായി മുരളി പിജിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മുരളിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ബാലിക നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.
നിരുപമ ജി വർമ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വർഷം വരെയാണ് മേൽശാന്തിമാരുടെ കാലാവധി.