തിരുവനന്തപുരം:സർക്കാരിനെതിനെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറുമണി മുതൽ തന്നെ പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു.സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം.

സെക്രട്ടറിയേറ്റിലെ നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്.
ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കി. പതിനാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിക്കുന്നത്.