Kerala News

വാർധക്യാവശതകൾ പിടിച്ചുലയ്ക്കുന്നെങ്കിലും ജാഗ്രതയുള്ളൊരു കണ്ണുമായി വി.എസ് ഉണർന്നിരിക്കാനാണ് മലയാളിക്കിഷ്ടം.

ആലപ്പുഴ: നൂറു വയസ്സ് തികയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ജന്മനാളായ അനിഴം ഇന്നാണ്.

1923 ഒക്ടോബർ 20 ന് അനിഴം നക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം.

വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. സിപിഐ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാനന്ദൻ.

അതിനാല്‍ പിറന്നാളിനോട് അനുബന്ധിച്ച് വിഎസിന്റെ ജന്മനാടായ മണ്ണഞ്ചേരി മാലൂര്‍ കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തുന്നത്.

വിഎസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപദേവീദേവന്മാർക്കും പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും. വാരനാട് ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ. വിഎസിന്റെ പേരിൽ എല്ലാ ജന്മനക്ഷത്രത്തിലും മാലൂർ കാവിൽ ദേവീക്ഷേത്രത്തിൽ വഴിപാട് നടത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *