Local News

പുരസ്‌ക്കാര നിറവിൽ.

നെഹ്റു ഫൗണ്ടേഷൻ നാടകമൽസരത്തിൽ
രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ്.

ചേർത്തല, പള്ളിപ്പുറം, നെഹ്റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫഷണൽ നാടക മൽസരത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. കായംകുളം,ദേവാ കമ്യൂണിക്കേഷന്റെ ചന്ദ്രികാവസന്തം എന്ന നാടകത്തിലെ ഗാന രചനക്കാണ് അംഗീകാരം ലഭിച്ചത്.
ഗാനരചനക്കു പുറമെ മികച്ച ജനപ്രിയ നാടകം , കേരളപുരം ശ്രീകുമാറിന് സംഗീതസംവിധാനം, വിജയൻ കടമ്പേരി രംഗപടം, നൂറനാട് പ്രദീപ് ഹാസ്യ നടൻ , അനിതാ സുരേഷ് പ്രത്യേക ജൂറി പുരസ്ക്കാരമടക്കമുള്ള അംഗീകാരങ്ങൾ ഈ നാടകം നേടി. കെ.സി.ജോർജ്ജ് കട്ടപ്പന രചിച്ച നാടകം രാജീവൻ മമ്മിളിയാണ് സംവിധാനം നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *