എറണാകുളം : മയക്കു മരുന്നു മാഫിയകളെയും, ഗുണ്ടാ സംഘങ്ങളെയും ഭയന്ന് രാത്രികാല ഭക്ഷണശാലകൾ അടച്ചിടുന്ന നടപടി പുനഃ പരിശോധിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാ നേതാവും, ദേശീയ കൗൺസിൽ അംഗവുമായ ശ്രീ. ബിജു തേറാട്ടിൽ ആവശ്യപ്പെട്ടു.
നഗരത്തിലെ രാത്രികാല ജോലികൾ ഏറ്റവും അധികം നടക്കുന്ന മേഖലയാണ് തൃക്കാക്കര. ഇൻഫോപാർക്ക് പോലെയുള്ള സ്ഥാപനങ്ങൾ നിലനിൽക്കുന്ന മേഖലയിൽ രാത്രികാല ഷിഫ്റ്റ് കഴിഞ്ഞ് വരുന്ന ജോലിക്കാർക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥ ഇത് മൂലം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ്, എക്സൈസ് സംവിധാനങ്ങളുടെ രാത്രികാല പട്രോളിങ്ങും കാര്യക്ഷമതയും കൂട്ടുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.