National

തിരഞ്ഞെടുപ്പ് കാഹളമായി. ഇനി സെമി ഫൈനൽ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം
സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നവംബര്‍ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മിസോറമിലാണ് ആദ്യം വോട്ടെടുപ്പ്. രാജസ്ഥാനില്‍ 23നാണ് വോട്ടെടുപ്പ് ആരംഭിക്കുക. തെലങ്കാനയില്‍ 30നാണ് വോട്ടെടുപ്പ്.

അഞ്ച് സംസ്ഥാനങ്ങളില്‍ 679 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ ആറിലൊന്ന് നിയമസഭാ മണ്ഡലങ്ങള്‍ വരുമിത്. ആകെ 16 കോടി വോട്ടര്‍മാരാണുള്ളത്. മിസോറം 30, ഛത്തീസ്ഗഢ് 90, മധ്യപ്രദേശ് 230, രാജസ്ഥാന്‍ 200, തെലങ്കാന 119 എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള സീറ്റുകളുടെ കണക്ക്. 1.77 ലക്ഷം പോളിംഗ് ബൂത്തുകളുണ്ടാകും. ഒരു ലക്ഷം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. 60 ലക്ഷം കന്നിവോട്ടര്‍മാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *