ഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവും കോണ്‍ഗ്രസ് നേതാവുമായ മനോഹര്‍ സിംഗ് ഗില്‍ (87)അന്തരിച്ചു. സൗത്ത് ഡല്‍ഹിയിലെ സാകേതിലെ മാക്സ് ഹോസ്പിറ്റലിയാരുന്നു അന്ത്യം.
1996 മുതല്‍ 2001 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ യുവജനകാര്യ, കായിക മന്ത്രി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പഞ്ചാബ് കേഡറില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് ഉദ്യോഗസ്ഥനായ ഗില്‍ 2004 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980-കളില്‍ പഞ്ചാബിന്റെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ‘ആന്‍ ഇന്ത്യന്‍ സക്‌സസ് സ്‌റ്റോറി: അഗ്രിക്കള്‍ച്ചര്‍ ആന്റ് കോര്‍പറേറ്റീവ്‌സ്’ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.