വന്ദേ ഭാരത് ട്രെയിനിൽ ‘ഓസി’ന് യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ടിടിഇ കയ്യോടെ പിടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
യൂണിഫോമിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അടുത്തുവന്ന് ടിടിഇ ടിക്കറ്റ് ചോദിക്കുമ്പോൾ ആദ്യം ഉദ്യോഗസ്ഥൻ തട്ടി കയറുകയും പിന്നീട് സ്ഥിതി വഷളായെന്ന് മനസിലാകുമ്പോൾ അഭ്യാർഥനയുമായി എത്തുകയും ചെയ്യുന്നുണ്ട്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. ‘
ടിക്കറ്റ് എടുക്കാതെയുള്ള ട്രെയിൻ യാത്രക്കെതിരെ റെയിൽവെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എന്നാൽ അതൊന്നും പാലിക്കാതെ ടിക്കറ്റ് കാശ് മുടക്കാതെ ട്രെയിൻ വരുമ്പോൾ ചാടിക്കയറുന്ന നിരവധി ആളുകളുണ്ട്. ടിടിഇ പിടിക്കുമ്പോൾ ഓരോ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി രക്ഷപ്പെടും. എന്നാൽ നിയമ പാലകർ തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും.
https://youtube.com/shorts/ZNW2Ilx_8hw?si=7t9KcqKwCZKXeWHa