എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള പ്രാന്ത പ്രചാരക്, അഖില ഭാരതീയ ബൗദിക് പ്രമുഖ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്