ധരംശാല : വീണ്ടും കീവീസ് വീണു. ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയക്ക് ജയം.
അവസാന പന്ത് വരെ ത്രില്ലടിപ്പിച്ച മത്സരത്തിൽ അഞ്ച് റൺസിനാണ് ഓസീസ് ജയിച്ചത്. ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകൾ സജീവമാക്കി
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസീസ് ടോപ്പ് ഫോറിലെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ഓസീസ് സ്വന്തമാക്കിയതെങ്കില്‍ കിവികള്‍ക്കു തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് നേരിട്ടത്.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 388 റൺസ് നേടി. മറുപടി ബാറ്റിങിൽ 50 ഓവറിൽ 383 റൺസിന് കിവീസ് പോരാട്ടം അവസാനിച്ചു.